Sunday, March 21, 2010

Kasaragod Press Club protest against Karaval office attack

www.kasaragodvartha.com
the first specialized local news portal in malayalam; it is KASARAGOD's OWN PORTAL

brings Latest MALAYALAM and English news from your homeland. The portal also covers ethnicity, views, art, culture, education, career, sports, business, entertainment etc. along with state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously

കാരവല്‍ ഓഫീസ് തീവെപ്പ്: പ്രതികളെ ഉടന്‍ അറസ്റ്റ്‌ ചെയ്യണം- പത്ര പ്രവര്‍ത്തക യൂണിയന്‍
Photo: Achu Kasaragod
 
കാസര്‍കോട്‌: കാരവല്‍ പത്രത്തിന്റെ ഓഫീസ്‌ തീയിട്ട്‌ നശിപ്പിച്ചതില്‍ കാസര്‍കോട്‌ പത്ര പ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. തീവെച്ച്‌ നശിപ്പിച്ച സാമൂഹ്യ ദ്രോഹികളുടെ നടപടിയെ യോഗം അപലപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന്‌ നേരെയുള്ള വെല്ലുവിളിയാണ്‌ ഇതെന്നും യോഗം അഭിപ്രായപ്പെട്ടു. കുറ്റക്കാരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന്‌ യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് സിബി ജോണ്‍ തൂവല്‍ അധ്യക്ഷത വഹിച്ചു. കെ എം അഹമ്മദ്‌, റഹ്മാന്‍ തായലങ്ങാടി, വിനോദ്‌ പായം, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു. പ്രകടനത്തിന്‌ വി വി പ്രഭാകരന്‍, വേണുഗോപാല, അബ്‌ദുള്‍ റഹ്മാന്‍ ആലൂര്‍, ദേവദാസ്‌ പാറക്കട്ട, മട്ടന്നൂര്‍ സുരേന്ദ്രന്‍, മുജീബ്‌ കളനാട്‌, ചന്ദ്രമോഹന്‍, ഷാഫി തെരുവത്ത്‌, മണികണ്‌ഠന്‍ പാലിച്ചിയടുക്കം, അബ്ദുല്ലക്കുഞ്ഞി ഉദുമ, അബ്ദുല്ല പുത്തൂര്‍, പത്മേഷ്‌ കെ വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
21st March 2010 10:24:24 PM